പണം നല്‍കി വാര്‍ത്ത: മധ്യപ്രദേശ് മന്ത്രിയെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കി

0
106

പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മധ്യപ്രദേശ് ആരോഗ്യമന്ത്രി നരോട്ടം മിശ്രയെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കി. ഹാജരാക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ അന്തിമ തീരുമാനത്തിലെത്തിയത്.

മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിലെ രണ്ടാമനാണ് മിശ്ര. മധ്യപ്രദേശിലെ പബ്ലിക് റിലേഷന്‍സ് മന്ത്രികൂടിയാണ് അദ്ദേഹം.

2008ല്‍ മിശ്ര പണം നല്‍കി വാര്‍ത്ത കൊടുത്തെന്നും എന്നാല്‍ ഈ ചെലവ് കണക്കുകളില്‍ കാണിച്ചില്ലെന്നും 2012ല്‍ രാജേന്ദ്ര ഭാരതി എന്നയാള്‍ തെരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മിശ്ര മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും മിശ്രയുടെ ആവശ്യം തള്ളി.