നടിയെ ആക്രമിച്ച കേസ് സിബിെഎയ്ക്ക് കൈമാറണമെന്ന് പിടി തോമസ് എംഎൽഎ. പള്‍സര്‍ സുനിയ്ക്ക് തനിച്ച് ഇത് ചെയ്യാനാവില്ലെന്നും ആക്രമണത്തിന്ശേഷം പ്രതിഷേധവുമായി എത്തിയ സിനിമ പ്രവര്‍ത്തകരെ ആരേയും ഇപ്പോള്‍ കാണാനില്ലെന്നും പി ടി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിയ്ക്ക് കത്തും നല്‍കിയിട്ടുണ്ട്.
കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് വീണ്ടും സംസ്ഥാന പോലീസ് അന്വേഷിക്കുന്നതുകൊണ്ട് വസ്തുതകള്‍ പുറത്തുവരുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല. അതിനാല്‍ ഇതുവരെ നടന്ന അന്വേഷണത്തില്‍ ക്രമക്കേട് നടന്നുവോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ കേസിന്റെ പിന്നിലുള്ള ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരുന്നതിനും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനും കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പിടി തോമസ് കത്തില്‍ ആശ്യപ്പെടുന്നുണ്ട്.
updating…