പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 17 മുതല്‍

0
90

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 17 മുതല്‍ ആരംഭിക്കും. ഇതേദിവസമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ട് രേഖപ്പെടുത്തേണ്ടത്.

പാര്‍ലമെന്ററികാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് കമ്മറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ് തീരുമാനം. 17ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനം ഓഗസ്റ്റ് 11ന് അവസാനിക്കും.

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ജൂണ്‍ 23ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യേഗത്തിലാണ് സമ്മേളനത്തിനുള്ള തീയതി തീരുമാനിച്ചത്. ലോക്‌സഭാ അംഗം വിനോദ് ഖന്നയും രാജ്യസഭാംഗം പല്ലവി റെഡ്ഡിയും അന്തരിച്ചതിനാല്‍ ആദ്യ ദിനത്തില്‍ പാര്‍ലമെന്റില്‍ പ്രത്യേകിച്ച് ഒരു നടപടിയും ഉണ്ടാകില്ല.