പേരുകളൊന്നും പറയുന്നില്ല; പോലീസ് അന്വേഷിക്കട്ടെയെന്ന് ദിലീപ്

0
126

അവര്‍ ആരും എന്നെ നേരിട്ട് വിളിച്ചിട്ടില്ല. നാദിര്‍ഷയെ വിളിച്ചായിരുന്നു ഭീഷണി. നടിയെ ആക്രമിച്ച സംഭവത്തില്‍ എന്റെ പേര് പറയാതിരിക്കണമെങ്കില്‍ ഒന്നരക്കോടി രൂപ നല്‍കണമെന്നതായിരുന്നു ആവശ്യം. എല്ലാ വിവരങ്ങളും ഞാന്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്ന് നടന്‍ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് സംവിധായകനും സുഹൃത്തുമായ നാദിര്‍ഷക്കൊപ്പം പരാതി നല്‍കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ദിലീപ്.

സത്യത്തിന്റെ മാര്‍ഗത്തില്‍ നില്‍ക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഇതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു. ഇനി സിനിമയില്‍ ആര്‍ക്കും ഈ ഗതി വരരുത്. അയാള്‍ പറഞ്ഞ പേരുകളൊന്നും ഞാന്‍ തല്‍ക്കാലം പറയുന്നില്ല. പോലീസ് അന്വേഷിക്കട്ടെ. എനിക്കാരോടും ശത്രുതയില്ല. ആര്‍ക്കും ആരുടെ പേര് വേണമെങ്കിലും പറയാം. ഈ പ്രതിസന്ധികളെയെല്ലാം ഒറ്റയ്ക്കാണ് നേരിടുന്നത്. ആരോടും പരാതിയില്ല. സത്യം പുറത്തുവരട്ടെയെന്നും ദിലീപ് പറഞ്ഞു. തന്റെ അനുഭവം മലയാള സിനിമയില്‍ ആര്‍ക്കും ഉണ്ടാകരുതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

ലോക്നാഥ് ബെഹ്റ ഡി.ജി.പിയായിരുന്ന സമയത്താണ് പരാതി നല്‍കിയിരുന്നത്. ദിലീപും നാദിര്‍ഷയും ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കന്‍ പര്യടനത്തിന് പോകുന്നതിന് മുമ്പാണ് പരാതി നല്‍കിയിരുന്നത്. കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായാണ് ദിലീപും നാദിര്‍ഷയും പരാതിയില്‍ പറയുന്നു.