ഫോര്‍ഡ് ഇന്ത്യയില്‍ നിന്ന് കാറുകള്‍ തിരിച്ചു വിളിക്കുന്നു

0
121

ഫോര്‍ഡ് ഇന്ത്യയില്‍ നിന്ന് 39,315 കാറുകള്‍ തിരിച്ചു വിളിക്കുന്നു. ഫോര്‍ഡ് ഫിയസ്റ്റ ക്ലാസിക്, ഒന്നാം തലമുറ ഫിഗോ എന്നീ മോഡലുകളാണ് തിരിച്ച് വിളിക്കുന്നത്. പവര്‍ സ്റ്റിയറിങ്ങിലെ ഹോസിലുണ്ടായ തകരാറാണ് കാറുകള്‍ തിരിച്ച് വിളിക്കാന്‍ കാരണം.

എല്ലാ കാറുകളുടെയും പവര്‍ സ്റ്റിയറിങ്ങില്‍ പ്രശ്‌നമുണ്ടെന്നാണ് സൂചന. 2004 മുതല്‍ 2012 വരെ കാലയളവില്‍ നിര്‍മ്മിച്ച കാറുകളാണ് തിരിച്ച് വിളിക്കുന്നത്. ആളുകള്‍ക്ക് സുരക്ഷിതമായി കാറുകള്‍ ഡെലിവര്‍ ചെയ്യാന്‍ ഫോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്നും ഇതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നതെന്നും കമ്പനി അറിയിച്ചു.

2004-2012 വരെയുള്ള കാലഘട്ടത്തില്‍ ഈ മോഡലുകള്‍ വാങ്ങിച്ച മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ഫോണ്‍ വഴിയോ ഈമെയില്‍ വഴിയോ കമ്പനി/ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അറിയിക്കാം. അടുത്തുള്ള സര്‍വ്വീസ് സെന്ററുകളില്‍ എത്തി പരിശോധന നടത്താം.

മാറ്റി നല്‍കേണ്ട പാര്‍ട്‌സ്, സര്‍വീസ് ചാര്‍ജ് എന്നിവ പൂര്‍ണമായും കമ്പനി തന്നെ വഹിക്കും.