മദ്യം ഉപയോഗത്തിനുള്ള പ്രായപരിധി: ഓര്‍ഡിനന്‍സ് ഉടന്‍

0
99

മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 ആയി ഉയര്‍ത്തുന്നതിനു വേണ്ടി ഓര്‍ഡിനനസ് ഉടന്‍ പുറപ്പെടുവിക്കും. അബ്കാരി നിയമം ഭേഗഗതി ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് സര്‍ക്കാര്‍ നീക്കം.

സര്‍ക്കാരിന്റെ പുതിയ മദ്യനയം അനുസരിച്ച്, മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21ല്‍ നിന്ന് 23 ആയി നിശ്ചയിച്ചിരുന്നു. അബ്കാരി നിയമത്തിന് കീഴില്‍ വരുന്നതിനാല്‍ മദ്യനയത്തിന്റെ ചട്ടമായി ഇത് ഉള്‍ക്കൊള്ളിക്കാനാവുമായിരുന്നില്ല. പുതിയ മദ്യനയപ്രകാരം ബാറുകള്‍ തുറക്കുന്ന ജൂലൈ രണ്ടിനു മുന്‍പ് തന്നെ ഓര്‍ഡിനന്‍സ് ഇറക്കാനാണു ശ്രമം.

ബാറുകളില്‍ കള്ളു വില്‍ക്കാമെന്ന നയത്തിലെ വ്യവസ്ഥ അനുസരിച്ച് അബ്കാരി ഡിസ്‌പോസല്‍ ചടങ്ങളില്‍ ഭേദഗതി വരുത്തും. ബാറുകള്‍ തമ്മിലുള്ള അകലം 200 മീറ്ററായി നിജപ്പെടുത്തി ചട്ടം ഭേഗദതി ചെയ്തു കഴിഞ്ഞു.