മഹാരാഷ്ട്രാ സര്‍ക്കാര്‍ 1.5 ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നു

0
100

മഹാരാഷ്ട്രാ സര്‍ക്കാര്‍ 1.5 ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നു. കര്‍ഷകര്‍ക്കുവേണ്ടി 34,000 കോടിയുടെ കടാശ്വാസ പദ്ധതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കാര്‍ഷിക കടാശ്വാസ പദ്ധതിയിലേക്ക് സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം നല്‍കുമെന്നും ഫട്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് 50000 രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.