മെട്രോയിൽ നിന്നും ട്രാൻസ്ജെൻഡറുകൾ കൊഴിഞ്ഞുപോകാൻ കാരണം?

0
96

കൊച്ചി: കൊച്ചി മെട്രോയിൽ ജോലി ലഭിച്ച ട്രാൻസ്ജെൻഡറുകൾ കൊഴിഞ്ഞുപോകുന്നെന്ന് റിപ്പോർട്ട്. എൽഡിഎഫ് സക്കാർ കൊട്ടിഘോഷിച്ച് ട്രാൻസ്ജെൻഡേർസിന് ജോലി കൊടുത്തെങ്കിലും താമസ സൗകര്യം ലഭിക്കാതെ വന്നതോടെയാണ് എല്ലാവരും കൊച്ചി മെട്രോയിൽ നിന്ന് പരിഞ്ഞ് പോകുന്നത്. തുച്ഛമായ ശമ്പളവും ഉയർന്ന താമസ വാടകയുമാണ് കുഴക്കുന്നത്.
ട്രാൻസ്ജെഡറായതുകൊണ്ട് മുറികൾ വാടകയ്ക്ക് നൽകാൻ ആരു തയ്യാറാവുന്നല്ലെന്നും റിപ്പോർട്ടുണ്ട്. പ്രതിദിനം അഞ്ഞൂറ് രൂപ വാടക നൽകി ലോഡ്ജ് മുറികളിലാണ് പലരും താമസിക്കുന്നത്. ഇത് മാത്രമല്ല കൊച്ചി മെട്രോയിൽ ഒറ്റപ്പെടല്‌‍ അനുഭവപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

മെട്രോയിൽ ട്രാൻസ്ജെൻഡറായ 21 പേർക്കായിരുന്നു ജോലി ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 12 പേർ മാത്രമാണ് ജോലിക്കെത്തുന്നത്. ഇടപ്പള്ളി മെട്രോ സ്റ്റേഷനിലെ ടിക്കറ്റിംഗ് വിഭാഗത്തിൽ ജോലിചെയ്യുന്ന രാഗരഞ്ജിനിക്ക് 10,400 രൂപയാണ് ശമ്പളം. പക്ഷെ ഈ തുകകൊണ്ട് നഗരത്തിൽ ജീവിക്കാൻ കൻഴിയില്ലെന്ന് അവർ പറയുന്നു.