രജനി തട്ടിപ്പുകാരൻ; ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്

0
98

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏറെ ചര്‍ച്ചയായിരിക്കുന്ന ഘട്ടത്തില്‍ അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. രജനി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും അദ്ദേഹം എന്‍ഡിഎക്കൊപ്പം നിലയുറപ്പിക്കുമെന്നുമുള്ള വ്യക്തമായ സൂചന ലഭിച്ചിരിക്കെയാണ് ബിജെപി നേതാവ് തന്നെ രജനിക്ക് ആപ്പ് വച്ചിരിക്കുന്നത്.

. രജനികാന്തിന് നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പങ്കുണ്ടെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം. താന്‍ ഒരു തവണ പറഞ്ഞാല്‍ അത് നൂറു തവണ പറഞ്ഞപോലെയാണെന്ന രജനികാന്തിന്റെ തന്നെ പ്രധാന ഡയലോഗ് കടമെടുത്തുകൊണ്ട് ഇക്കാര്യം ആവര്‍ത്തിക്കുകയാണെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ഇതേ പ്രശ്‌നങ്ങളുള്ളതുകൊണ്ട് രാഷ്‌ട്രീയത്തിലേക്ക് വരരുതെന്ന ഉപദേശമാണ് തനിക്ക് രജനികാന്തിന് നല്‍കാനുള്ളതെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യം സ്വാമി ഇക്കാര്യം പറഞ്ഞത്.