വില്ലേജ് ഓഫീസിലെ ആത്മഹത്യ: റവന്യൂ സെക്രട്ടറിയെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു

0
70

കരം സ്വീകരിക്കാത്തതിന്റെ പേരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെളിവെടുപ്പിനെത്തിയ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. ചെമ്പനോട വില്ലേജ് ഓഫീസിനു സമീപത്തുവെച്ചാണ് സംഭവം.

ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പേരിന് നടപടികള്‍ ഒതുക്കുകകയാണെന്ന് ആരോപിച്ചായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടി പ്രഖ്യാപിച്ച ശേഷം മാത്രമെ അദ്ദേഹത്തെ പോകാന്‍ അനുവദിക്കുകയുള്ളു എന്ന് ലീഗ് പ്രവര്‍ത്തകര്‍ അറിയിച്ചു.

ഉപരോധം ഇരുപത് മിനിട്ടോളം നീണ്ടു. തുടര്‍ന്ന് പോലീസെത്തി യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സമരത്തിനിടെ യൂത്ത് ലീഗ് പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.