സഊദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു. കണ്ണൂര്‍ സ്വദേശിനി സംറീന് സഹേഷാണ് (36) വ്യാഴാഴ്ച അര്‍ധരാത്രി മരണപ്പെട്ടത്. ഉറുമ്പു കടി അലര്‍ജിയുണ്ടായിരുന്ന യുവതിയെ രാത്രി വീടിനു പുറത്തുവെച്ച് ഉറുമ്പു കടിക്കുകയായിരുന്നു. ശ്വാസ തടസ്സമനുഭവപ്പെട്ടതിനെത്തുടര്ന്ന് ഉബൈദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു.
ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനായ ഭര്‍ത്താവിനൊപ്പം വര്‍ഷങ്ങളായി റിയാദില്‍ താമസിച്ചു വരികയായിരുന്നു. അല്‍റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്കാരത്തിനു ശേഷം നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി.കണ്ണൂര്‍ താണ പോസ്റ്റോഫീസിനു സമീപം ‘സറീനി’ല്‍ പള്ളിക്കണ്ടി സഹേഷിന്റെ ഭാര്യയാണ്. രണ്ടു മക്കളുണ്ട്.