വീണ്ടും പാക്കിസ്ഥാനെ മുക്കി ഇന്ത്യ; ഇത്തവണ വിജയം 6-1ന്

0
90

ഹോക്കി ലോക ലീഗ് സെമിഫൈനൽസിൽ പാക്കിസ്ഥാനുമായി മുഖാമുഖമെത്തിയ രണ്ടാം മൽസരത്തിലും ‘മൽസരിച്ച്’ ഗോളടിച്ച് ടീം ഇന്ത്യ. അഞ്ചുമുതൽ എട്ടുവരെയുള്ള സ്ഥാനനിർണയ മൽസരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. രമൺദീപ് സിങ് (8, 28), മൻദീപ് സിങ് (27, 59), തൽവീന്ദർ സിങ് (25), ഹർമൻപ്രീത് സിങ് (36) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. പാക്കിസ്ഥാന്റെ ആശ്വാസ ഗോൾ അജാസ് അഹമ്മദ് (41) സ്വന്തമാക്കി.

ഈ വിജയത്തോടെ അഞ്ച്-ആറ് സ്ഥാനനിർണയ മൽസരത്തിൽ കാനഡയ്‌ക്കെതിരെ കളിക്കാനും ഇന്ത്യ യോഗ്യത നേടി. പൂൾ മൽസരത്തിൽ പാക്കിസ്ഥാനെ 7-1നു തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യ, സമാനമായ പ്രകടനത്തോടെയാണ് ഇത്തവണയവും ജയിച്ചുകയറിയത്. ക്വാർട്ടർ ഫൈനലിൽ 14-ാം റാങ്കുകാരായ മലേഷ്യയോടു 2-3നു തോറ്റാണ് ആറാം റാങ്കുകാരായ ഇന്ത്യ നോക്കൗട്ട് ഘട്ടത്തിൽനിന്നു പുറത്തായത്.