ജമ്മു: നിയന്ത്രണ രേഖ കടന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം വധിച്ച പാക് കമാന്‍ഡോയില്‍ നിന്ന് ഹെഡ് കാമറയും ആയുധങ്ങളും കണ്ടെടുത്തു. കഠാരയും വെടിക്കോപ്പുകളും ഗ്രനേഡുകളും തോക്കുകളും മൃതദേഹത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
പാകിസ്താന് ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) അംഗം നിയന്ത്രണ രേഖ ലംഘിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണ രേഖ ലംഘിക്കാറില്ലെന്നായിരുന്നു പാക് സൈന്യത്തിന്റെ വാദം. ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമോ എന്ന കാര്യം വ്യക്തമല്ല.