അപകടത്തില്‍ പെട്ട് ഖത്തറിൽ മലയാളി വിദ്യാർത്ഥി മരിച്ചു

0
86

ദോഹ: ഖത്തറില്‍ മലയാളി ബാലന്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പെരിങ്ങൊളം സ്വദേശി പാലക്കോട്ട് പറമ്ബത്ത് ബഷീറിന്റെയും റഫാനയുടെയും മകന്‍ ഇസാന്‍ അഹ്മദ് ബഷീറാണ് മരിച്ചത്. ആറ് വയസ്സായിരുന്നു. ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലെ ഗ്രേഡ് 1 വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ രാത്രി മാതാപിതാക്കള്‍ക്കൊപ്പം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ ഖത്തറില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.