ഇസ്ലാമാബാദ്: ഇന്ധന ടാങ്കറിന് തീപിടിച്ച് പാകിസ്താനില്‍ 123 പേര് കൊല്ലപ്പെട്ടു. പാതിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹ് വാൽപൂരിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. 40 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ബഹ വൽ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.നാലു കാറുകളും 75ഓളം മോട്ടോര്‍ബൈക്കുകളും സ്ഫോടനത്തില്‍ കത്തിയമര്‍ന്നു. മരിച്ചവരെ കുറിച്ച് ഒന്നും പറയാനാകാത്ത സാഹചര്യത്തിലാണ് അധികൃതര്‍. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ ആളുകളെ തിരിച്ചറിയാന്‍ സാധിക്കൂ. മറിഞ്ഞ ഓയില്‍ടാങ്കില്‍ നിന്നും എണ്ണ ശേഖരിക്കാനെത്തിയവരായിരുന്നു അപകടത്തില്‍ പെട്ടത്.
തീ ഇതിനകം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രദേശത്തേക്ക് ഇതുവരെ ഗതാഗതം അനുവദിച്ചിട്ടില്ല. അവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.