കുമ്മനത്തിന് ഉപദേശം നല്‍കാന്‍ മൂന്നുപേരെ നിയമിച്ചു

0
130

സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ മാതൃകയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും വിവിധ വിഷയങ്ങളില്‍ മൂന്ന് ഉപദേശകരെ നിയമിച്ചു.

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം സാമ്പത്തികം, മാധ്യമം, വികസം, അസൂത്രണം എന്നീ മേഖലകളിലേക്കാണ് കുമ്മനം രാജശേഖരന് ഉപദേശകരെ നിയമിച്ചത്. ഡോ.ജി.സി ഗോപാലപിള്ള, ഹരി എസ്.കര്‍ത്ത, കെ.ആര്‍.രാധാകൃഷ്ണ പിള്ള എന്നിവരാണ് കുന്നനത്തെ ഇക്കാര്യങ്ങളില്‍ ഉപദേശിക്കുക. മുവരും പാര്‍ട്ടി ആസ്ഥാനത്ത് ജോലി തുടങ്ങിയിട്ടുണ്ട്.

കുമ്മനത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റ ഗോപാലപിള്ള ഫാക്ടിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായിരുന്നു. കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്തു നടപ്പിലാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യാനാണ് ഗോപാലപിള്ളയെ നിയോഗിച്ചിരിക്കുന്നത്. ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന ഹരി എസ്.കര്‍ത്തയെ മാധ്യമ ഉപദേഷ്ടാവായാണ് നിയമിച്ചിരിക്കുന്നത്്. പരിവാര്‍ പ്രസിദ്ധീകരണങ്ങളുടെ മേല്‍നോട്ടം, ചാനല്‍ ചര്‍ച്ചകളിലെ നേതാക്കളുടെ ഭിന്നാഭിപ്രായം തുടങ്ങിയ മേഖലകളായിരിക്കും ഹരി എസ്.കര്‍ത്ത കൈകാര്യം ചെയ്യുക. ആസൂത്രണം ബോര്‍ഡിന്റെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന രാധാകൃഷ്ണപിള്ള വികസം, ആസൂത്രണം എന്നീ മേഖലകളില്‍ കുമ്മനത്തെ സഹായിക്കും.
ബിജെപിയുടെ ആസ്ഥാന മന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള സൗകര്യം കൂടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഉപദേഷ്ടാക്കളുടെ നിയമനം.