ക്യാമറ കാണാതെ ഇറങ്ങില്ലെന്ന് പോര്‍ച്ചുഗലില്‍വച്ച് മോഡി വാശിപടിച്ചെന്ന് റിപ്പോര്‍ട്ട്

0
140

പോര്‍ച്ചുഗലില്‍ എത്തിയ ശേഷം ലിസ്ബണ്‍ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ക്യാമറാ ഭ്രമം വീണ്ടും കാണിച്ചത്. ക്യാന്‍സര്‍ റിസര്‍ച്ച് ആന്‍ഡ് ട്രീറ്റ്മെന്റ് സെന്ററില്‍വച്ചാണ് സംഭവം. ക്യാമറാമാന്‍മാര്‍ എത്താത്തതിനാല്‍ മോദി കാറില്‍ നിന്നും ഇറങ്ങാന്‍ തയാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുറത്തുവന്നിട്ടുള്ള വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാലും ഇതുതന്നെയാണ് മനസിലാകുന്നത്.

മോഡിയുടെ വാഹനവ്യൂഹം ക്യാന്‍സര്‍ സെന്ററിനു മുന്നില്‍ വന്നു നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി വാഹനത്തിന്റെ ഡോര്‍ തുറക്കുന്നു. എന്നാല്‍ മോദി വാഹനത്തില്‍ നിന്ന് ഇറങ്ങുന്നില്ല.

ഇതിനിടെ മറ്റൊരു ഉദ്യോഗസ്ഥന്‍ ഡോര്‍ തുറക്കുന്നത് തടയുകയും മറുവശത്തേക്ക് കൈചൂണ്ടി എന്തോ പറയുന്നതും വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്കകം രണ്ടു ക്യാമറാമാന്‍മാര്‍ മോദിയുടെ കാറിനടുത്തേക്ക് ഓടിയെത്തി ഫോട്ടോ എടുക്കാന്‍ തയാറെടുക്കുന്നു. തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥന്‍ കാറിന്റെ വാതില്‍ തുറന്ന് തല അകത്തേക്ക് മോഡിയോട് എന്തോ സംസാരിക്കുന്നു. ഇതിന് പിന്നാലെ മോഡി കാറില്‍ നിന്നിറങ്ങുന്നത്. ക്യാമറാമാന്‍മാര്‍ എത്തിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥന് പ്രധാനമന്ത്രിയെ അറിയിക്കുന്നതാണിതെന്നും അതിനു ശേഷമാണ് അദ്ദേഹം പുറത്തിറങ്ങുന്നതെന്നും പറയുന്നു.