ചൈനയിൽ മണ്ണിടിച്ചിൽ: 15 മരണം; 112 പേരെ കാണാതായി

0
90

ബീയ്ജിംഗ്: ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ മണ്ണിടിച്ചിൽ.15 പേർ കൊല്ലപ്പെട്ടു. 112ഓളം പേരെ കാണാതായി. മണ്ണിടിച്ചിലിൽ 62 വീടുകളാണ് തകർന്നത്. മലയിടിഞ്ഞതിനെത്തുടർന്ന് താഴ്വാരത്തെ നദിയുടെ ഗതി രണ്ടു കിലോമീറ്ററോളം മാറിയൊഴുകുകയാണ്. സംഭവത്തിൽ 1,600 മീറ്ററോളം റോഡ് തകർന്നു. മലയുടെ ഒരു ഭാഗം അടർന്നു വീഴുകയായിരുന്നു. രാത്രിയും രക്ഷാപ്രവർത്തനം തുടരുകയാണെന്നു അധികൃതർ അറിയിച്ചു. ഒരു മാസം പ്രായമുള്ള കുട്ടിയുൾപ്പെടെ മൂന്നു പേരെയാണ് ഇതുവരെ രക്ഷിക്കുവാൻ സാധിച്ചതെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.