ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രണത്തില്‍ മൂന്നു ജവാന്മാര്‍ മരിച്ചു

0
73

സുഖ്മ ജില്ലയിലെ ഘോരവനത്തില്‍ രണ്ടിടത്തുണ്ടായ ഏറ്റുമുട്ടലുകളില്‍ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ (ഡി.ആര്‍.ജി.) മൂന്നു ജവാന്മാരാണ് മരിച്ചത്. പ്രത്യേക ദൗത്യസേനയിലെ (എസ്.ടി.എഫ്.) നാലു ജവാന്‍മാര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ ഇന്നലെ തന്നെ മരിച്ചിരുന്നു. പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഒരാള്‍ ഇന്നു പുലര്‍ച്ചയോടെയാണ് മരിച്ചത്. ഒരു മാവോയിസ്റ്റിനെയും വധിച്ചു.

റായ്പൂരില്‍ നിന്നും 500 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് ഏറ്റുമുട്ടല്‍ നടന്നത്. തിരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്.