കേബിള്‍ കാര്‍ ടവറുകള്‍ക്കിടയില്‍ മരം വീണ് ഏഴ് മരണം

0
158

കേബിള്‍ കാര്‍ ടവറുകള്‍ക്കിടിയില്‍ മരം വീണ് ഏഴ് വിനോദസഞ്ചാരികള്‍ മരിച്ചു.  ഡല്‍ഹിയില്‍നിന്നെത്തിയ കുടുംബത്തിലെ നാലുപേര്‍ മരിച്ചതില്‍ പെടുന്നു. ജയന്ത് അന്ദ്രാസ്‌കര്‍, മന്‍ഷിയ അന്ദ്രാസ്‌കര്‍, അവരുടെ മക്കളായ അനഘ, മുഖ്താര്‍ എന്നിവരാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന ക്യാബിന്‍ പൊട്ടിവീണാണ് അപകടം ഉണ്ടായത്.

ഗുല്‍മര്‍ഗിലെ ഗോണ്ടോള ടവറിലാണ് അപകടമുണ്ടായത്.  ശക്തമായ കാറ്റിനെ തുടര്‍ന്ന് പൈന്‍മരം അടിച്ച് കേബിള്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായത്. നൂറോളം പേര്‍ ഗുല്‍മാര്‍ഗില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്.

അപകടത്തെ തുടര്‍ന്ന് മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

സ്‌കൈയിങ്ങിന് പ്രശസ്തമായ സ്ഥലമാണ് കശ്മീരിലെ ഗുല്‍മാര്‍ഗ്‌.