ഡൽഹി സ്‌കൂളിൽ ഒളിച്ച രണ്ട് ഭീകരരെയും സൈന്യം കൊലപ്പെടുത്തി

0
113

ശ്രീനഗർ: സിആർപിഎഫിന്റെ വാഹനത്തിന് നേരെ വെടിവെപ്പ് നടത്തിയ ശേഷം ഡൽഹിയിലെ പബ്ലിക് സ്‌കൂളിൽ ഒളിച്ച രണ്ട് ഭീകരരെയും സൈന്യം കൊലപ്പെടുത്തി. ഇതോടെ പതിനാല് മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടൽ അവസാനിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു പന്ത ചൗക്കിൽ സി.ആർ.പി.എഫ് വാഹനത്തിന് നേരെ വെടിവെപ്പ് നടത്തിയ ശേഷം ഭീകരർ ശ്രീനഗർ-ജമ്മു ദേശീയ പാതയ്ക്ക് സമീപത്തെ ഡെൽഹി പബ്ലിക് സ്‌കൂളിൽ ഒളിച്ചത്. അക്രമത്തിൽ ഒരു സബ് ഇൻസ്‌പെക്ടറും പോലീസുകാരനും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് സൈന്യം സ്‌കൂൾ വളയുകയും ഏറ്റമുട്ടൽ ആരംഭിക്കുകയുമായിരുന്നു. അക്രമത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തൊയ്ബ ഏറ്റെടുത്തിട്ടുണ്ട്.