ദിലീപിന്റെ മാനേജരുമായി സംസാരിച്ചത് പള്‍സര്‍ തന്നെ എന്ന് പൊലീസ്

0
96

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി സംസാരിച്ചത് പള്‍സര്‍ സുനി തന്നെയെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ശബ്ദം പൊലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റേതല്ലെന്നും പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റേതാണെന്നും പൊലീസ് കണ്ടെത്തി.

സുനിയുടെ സുഹൃത്ത് വിഷ്ണുവാണ് അപ്പുണ്ണിയെ വിളിച്ചത് എന്നായിരുന്നു നേരത്തെ സംശയം. ഇവർ തമ്മിലുള്ള ഫോൺ സംഭാഷണം ഞായറാഴ്ച കാലത്താണ് പുറത്തായത്. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ സഹ തടവുകാരനായിരുന്നു വിഷ്ണു.

താൻ കൊടുത്തയച്ച കത്ത് വായിക്കണമെന്നും ജയിലിൽ നിന്നാണ് വിളിക്കുന്നതെന്നും കത്തിൽ പറഞ്ഞ പ്രകാരം മൂന്ന് മാസം കൊണ്ട് കോടി രൂപ നൽകണമെന്നും ഈ സംഭാഷണം റെക്കോഡ് ചെയ്താൽ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും പൾസർ അപ്പുണ്ണിയോട് പറയുന്നുണ്ട്. സുനിക്ക് ജയിലിൽ യഥേഷ്ടം ഫോൺ ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.