കൊച്ചിയില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ മാനേജറെ വിളിച്ചു ഭീഷണിപ്പെടുത്തിയതായി പറുന്ന സംഭാഷണം പുറത്തായി. കേസിലെ പ്രതിയായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് കത്തെഴുതി കൊടുത്ത സഹതടവുകാരനായിരുന്ന വിഷ്ണുവും ദിലീപിന്റെ മാനേജറും തമ്മിലുള്ള സംഭാഷണമാണ് പുറത്തായിരിക്കുന്നത്.
വിളിക്കുന്നത് ജയിലില്‍നിന്നാണെന്ന് സംഭാഷണിത്തില് വിഷ്ണു പറയുന്നുണ്ട്. സംഭാഷണത്തിനിടെ ഒന്നരക്കോടി രൂപ വിഷ്ണു ആവശ്യപ്പെടുന്നുമുണ്ട്.
വിഷ്ണു ഫോണില്‍ വിളിച്ചതിന്റെ പശ്ചാത്തലത്തില്‍ ദിലീപും നാദിര്‍ഷായും പോലീസിന് പരാതി നല്‍കിയിരുന്നു. സംഭാഷണത്തിന്റെ ഓഡിയോ ഉള്‍പ്പെടെ സമര്‍പ്പിച്ചായിരുന്നു പരാതി നല്‍കിയത്. ആ ഓഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നു കരുതുന്നു.