പശു മോഷ്ടാക്കൾ എന്നാരോപിച്ച് 3 യുവാക്കളെ തല്ലിക്കൊന്നു

0
75

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉത്തര ദിൻജാപൂർ ജില്ലയിൽ പശു മോഷ്ടാക്കൾ എന്നാരോപിച്ച് മൂന്നു യുവാക്കളെ തല്ലിക്കൊന്നു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത് . പശുക്കളെ മോഷ്ടിക്കാനായി പ്രദേശത്ത് എത്തിയ പത്ത് പേരടങ്ങുന്ന സംഘത്തിലെ മൂന്ന് പേർ ഗ്രാമീണരുടെ പിടിയിലകപ്പെടുകയായിരുന്നുവെന്നും തുടർന്ന് ജനക്കൂട്ടം ഇവരെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

മുഹമ്മദ് നസീറുൽ ഹഖ് (30), മുഹമ്മദ് സമീറുദ്ദീൻ (32), നസീർ (33) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അസിത് ബസു (29), അസിം ബസു (27), കൃഷ്ണ പോഡാർ (24) എന്നിവരാണ് അറസ്റ്റിലായത്.