പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയും മകനും അറസ്റ്റിലായി.
കോഴിക്കോട് ഓമശേരി വേനപ്പാറ കല്ലറക്കാപ്പറമ്പ് മൂലക്കടവത്ത് ഷിബിന്‍ (19), അമ്മ ആനന്ദം (45) എന്നിവരാണ് അറസ്റ്റിലായത്.
കൊണ്ടോട്ടി സ്വദേശിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പിതാവ് കഴിഞ്ഞ 13-നാണ് പോലീസില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച രാവിലെ പരപ്പനങ്ങാടിയിലെ സ്വകാര്യ ലോഡ്ജില്‍ പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതിന് ഷിബിനെതിരേയും മകന് എല്ലാ ഒത്താശയും ചെയ്തതിനാണ് അമ്മയ്ക്കെതിരേയും കേസെടുത്തു. ആറുമാസം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഷിബിനും ആനന്ദത്തിനുമെതിരേ തിരുവമ്പാടി പോലീസ്റ്റേഷനില്‍ കേസുണ്ട്.