ഫെയ്സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ഫോളവര്‍മാരുള്ള രണ്ടാമത്തെ ഇന്ത്യക്കാരനെന്ന ബഹുമതി ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് സ്വന്തം. ഒന്നാമത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്.
ഫെയ്സ്ബുക്കില്‍ ലോകത്തെ സലിബ്രിറ്റികളുടെ പട്ടികയില്‍ 52-ാം സ്ഥാനക്കാരനാണ് കൊഹ്ലി.ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഈ പട്ടികയിലെ ഒന്നാമന്. ഷാക്കിറ, വന്ഡീസല് എന്നിവര്‍ പിന്നാലെ വരുന്നുമുണ്ട്.
28 കാരനായ കൊഹ്ലിക്ക് ആറ് ലക്ഷത്തിലധികം ഫോളവര്മാരാണ് ഫെയ്സ്ബുക്കിലുള്ളത്. ഞായറാഴ്ചയാണ് ബോളിവുഡ് നടന് സല്‍മാന്‍ഖാനെക്കാള്‍ ഫോളവര്‍മാരെ കൊഹ്ലിക്ക് ലഭിച്ചതും ഇന്ത്യയില്‍ രണ്ടാം സ്ഥാനക്കാരനായതും.