ബി.ജെ.പി നേതാക്കളെ നിലക്കു നിര്‍ത്തിയ വനിത പൊലിസ് ഓഫീസര്‍ താരമാവുന്നു

0
104

ബുലന്ദേശ്വര്‍: ആവശ്യമായ രേഖകളില്ലാതെ യാത്രചെയ്തയാള്‍ക്ക് പിഴ ചുമത്തിയത് ചോദ്യം ചെയ്ത ബി.ജെ.പി നേതാക്കളെ നിലക്കു നിര്‍ത്തിയ വനിത പൊലിസ് ഓഫീസര്‍ സോഷ്യല്‍ മീഡിയയില്‍ താരമാവുന്നു. സര്‍ക്കിള്‍ ഓഫീസര്‍ ശ്രേഷ്ഠ ഠാക്കൂര്‍ ആണ് തന്റെ തന്റേടം നിറഞ്ഞ പെരുമാറ്റത്തിലൂടെ സോഷ്യല്‍ മീഡിയയുടെ പ്രശംസ പിടിച്ചു പറ്റിയത്. ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

തനിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നവരെട് സമചിത്തതയോടെ, എന്നാല്‍ കര്‍ശനമായാണ് ശ്രേഷ്ഠ പ്രതികരിക്കുന്നത്. പൊലിസിന് വണ്ടി പരിശോധിക്കാന്‍ യാതൊരു അധികാവുമില്ലെന്ന് നിങ്ങളുടെ മുഖ്യമന്ത്രിയില്‍ നിന്ന് എഴുതി വാങ്ങി വരൂ എന്ന് ശ്രേഷ്ഠ നേതാക്കളോട് ആവശ്യപ്പെട്ടു. കുടുംബത്തെ ഉപേക്ഷിച്ച് തങ്ങള്‍ രാത്രികളില്‍ ജോലി ചെയ്യുന്നത് തമാശക്കല്ല. നിങ്ങളെ പോലുള്ളവരാണ് പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തകരെ ഗുണ്ടകളാണെന്നാണ് ഇപ്പോള്‍ ജനങ്ങള്‍ വിളിക്കുന്നതെന്നും അവര്‍ പറയുന്നു.

വെള്ളിയാഴ്ചയായിരുന്നു സംഭവം. പാര്‍ട്ടിയുടെ ജില്ലാ തല നേതാവായ ഫ്രമോദ് ലോദിക്കാണ് ശ്രേഷ്ഠ 2000രൂപ പിഴ ചുമത്തിയത്.