ഭാരം കുറഞ്ഞു: ഇമാൻ വർഷങ്ങൾക്കുശേഷം സ്വയം ഇരുന്നു…

0
83

അബുദാബി: ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയെന്ന വിശേഷണവുമായി ഇന്ത്യയിൽ ചികിത്സ തേടിയെത്തിയ ഇമാൻ അഹമ്മദ് വർഷങ്ങൾക്കുശേഷം സ്വയം ഇരുന്നു. ഈജിപ്തിൽനിന്നും മുംബൈയിലെ സെയ്ഫി ആശുപത്രിയിലാണ് ശരീരഭാരം കുറയ്ക്കുന്നതിനായി ഇമാൻ ചികിത്സ തേടിയെത്തിയത്. ഇന്ത്യയിൽ എത്തിയപ്പോൾ 500 കിലോ ആയിരുന്നു ഇമാന്‍റെ ശരീര ഭാരം. പിന്നീട് തുടർ ചികിത്സകൾക്കായി ഇമാനെ യുഎഇയിലെ വിപിഎസ് ബുർജിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇമാൻ സ്വയം ഇരിക്കുവാനും വ്യക്തമായി സംസാരിക്കുവാനും തുടങ്ങിയതായി ബുർജിലെ ഡോക്ടർമാർ അറിയിച്ചു. ഇമാന്‍റെ തുടർ ചികിത്സകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.