മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ

0
82

ന്യൂ​ഡ​ൽ​ഹി: മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ.  ‘കാ​ര​വാ​ൻ’ മാ​സി​ക​ക്ക്​ വേ​ണ്ടി ഡ​ൽ​ഹി സോ​ണി​യ വി​ഹാ​റി​ൽ ആ​ൾ​ക്കൂ​ട്ടം മു​സ്​​ലിം പ്രാ​ർ​ഥ​നാ​ല​യം പൊ​ളി​ച്ച​ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​നെ​ത്തി​യ ബാ​സി​ത്​ മാ​ലി​കി​ന്​ മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തെ​യും ക​ർ​ണാ​ട​ക നി​യ​മ​സ​ഭ ര​ണ്ട്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ ജ​യി​ലി​ല​ട​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗം അ​പ​ല​പി​ച്ചു.

സ​മ​ഗ്രാ​ധി​പ​ത്യ പ്ര​വ​ണ​ത​യു​ള്ള എ​ല്ലാ സ​ർ​ക്കാ​റു​ക​ളും എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളെ ആ​ക്ര​മി​ച്ചി​രു​ന്നു​വെ​ന്ന്​ ‘ദ ​സി​റ്റി​സ​ണി’​​െൻറ ചീ​ഫ്​ എ​ഡി​റ്റ​ർ സീ​മ മു​സ്​​ത​ഫ പ​റ​ഞ്ഞു. പാ​കി​സ്​​താ​​െൻറ വി​ജ​യ ശേ​ഷം പ​ട​ക്കം​പൊ​ട്ടി​ച്ച​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ന്നു​വെ​ന്ന​ത്​ ന​മ്മു​ടെ ജ​നാ​ധി​പ​ത്യം എ​ങ്ങോ​ട്ട്​ പോ​കു​ന്നു​വെ​ന്ന​തി​​െൻറ സൂ​ച​ന​യാ​ണെ​ന്ന്​ ‘ദ ​വ​യ​ർ’ എ​ഡി​റ്റ​ർ സി​ദാ​ർ​ഥ്​ വ​ര​ദ​രാ​ജ​ൻ പ​റ​ഞ്ഞു. ന​മ്മു​ടെ അ​യ​ൽ​ക്കാ​ർ​ക്കു പോ​ലും വ​ന്ന്​ മ​ർ​ദി​ക്കാ​മെ​ന്ന നി​ല​യാ​ണ്​ ഇ​പ്പോ​ഴു​ള്ള​തെ​ന്ന്​ എ​ൻ.​ഡി.​ടി.​വി സീ​നി​യ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ഡി​റ്റ​ർ ര​വീ​ഷ്​ കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.