മോഡി അമേരിക്കയിലെത്തി; ട്രംപുമായുള്ള കൂടിക്കാഴ്ച നാളെ

0
105

വാഷിങ്ങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസിലെത്തി.  പോർച്ചുഗലിലെ സന്ദർശനം പൂർത്തിയാക്കി ഇന്നലെയാണ് അമേരിക്കയിലേക്ക് യാത്രതിരിച്ചത്. വാഷിങ്ടൺ ഡിസിയിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിവിധ ഉദ്യോഗസ്ഥരും സ്വീകരിക്കുവാൻ എത്തിയിരുന്നു.

ഇന്ന് പ്രധാനമന്ത്രി സുന്ദർ പിച്ചൈ, സത്യാ നതല്ല എന്നവരടക്കമുള്ള ടെക്ക് ഭീമന്മാരുമായി ചർച്ച നടത്തും. ട്രംപ് പ്രസിഡന്റായ ശേഷം രണ്ട് തവണ ഫോൺ സംഭാഷണം നടത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.

ചൊവ്വാഴ്ച്ച വൈറ്റ് ഹൗസിലെത്തുന്ന മോഡി 5 മണിക്കൂർ സമയം ചർച്ച നടത്തും. തുടർന്ന് പ്രധാനമന്ത്രിക്കായി പ്രത്യേക അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. കൂടിക്കാഴ്ചയിൽ യുഎസിൽ ഇന്ത്യാക്കാർക്കെതിരായ വംശീയ അതിക്രമവും എച് 1 ബി വിസ നിയന്ത്രണവും ഭീകരവാദത്തിനെതിരായ പോരാട്ടവും ചർച്ചയാകുമെന്നാണ് കരുതുന്നത്.

പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ചർച്ചയ്ക്ക് ശേഷം 27ന് മോഡി നെതർലെൻഡിലേയ്ക്ക് പോകും.