മോഡി പോർച്ചുഗലിൽ; 11 കരാറുകൾ ഒപ്പുവെച്ചു

0
90

ലിസ്ബൺ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പോർച്ചുഗലിലെത്തി. പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി കൂടിക്കാഴ്ച നടത്തിയ മോദി 11 കരാറുകളിൽ ഒപ്പുവെച്ചു.

പോർച്ചുഗലിലെത്തിയ നരേന്ദ്ര മോദിയെ പോർച്ചുഗൽ വിദേശകാര്യമന്ത്രി അഗസ്റ്റോ സാന്റോസ് സിൽവയാണ് സ്വീകരിച്ചത്. പാർച്ചുഗലിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി.

വിദ്യാഭ്യാസം, ഭീകരവിരുദ്ധ പോരാട്ടം, ശാസ്ത്ര സങ്കേതികവിദ്യാ, ബഹിരാകാശ ഗവേഷണം തുടങ്ങിയ രംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനാണ് ധാരണ.

ഇരട്ട നികുതി ഒഴിവാക്കൽ, നാനോ ടെക്‌നോളജി, സാംസ്‌കാരിക വിനിമയം തുടങ്ങിയ രംഗങ്ങളിലും ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കും. സാങ്കേതിക ഗവേഷണങ്ങൾക്കായി 40 ലക്ഷം യൂറോയുടെ സംയുക്ത ഫണ്ടും പ്രഖ്യാപിച്ചു.

പോർച്ചുഗലിൽ നിന്നു അമേരിക്കയിലേക്കാണ് മോദി പോകുന്നത്. അവിടെ നിന്നു നെതർലൻഡ്‌സിലേക്കും പോകും.

പോര്‍ച്ചുഗല്‍ സന്ദര്‍ശനം ലൈവ് :