തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് പുതിയതായി രൂപീകരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക് ഉടന്‍ അന്തിമരൂപമാകുമെന്ന് റിപ്പോര്‍ട്ട്. മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ സ്വന്തം പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ രജനീകാന്ത് പദ്ധതി തയാറാക്കിയതായാണ് സൂചന. ഭിന്നിച്ചു നില്ക്കുന്ന അണ്ണാ ഡി.എം.കെയിലെ നേതാക്കളെയാണ് രജനി കാര്യമായും നോട്ടമിടുന്നത്.
അടുത്തിടെ സിനിമാ മേഖലയില്‍ നിന്നുള്ള മറ്റു പലരും തമിഴ് രാഷ്ട്രീയത്തിലെത്തിയിട്ടുണ്ടെ ങ്കിലും അവര്‍ക്കൊന്നും കാര്യമായ വിജയം നേടാന്‍ സാധിച്ചിട്ടില്ല. ഈ വീഴ്ച തനിക്ക് സംഭവിക്കരുതെന്ന് കരുതിയാണ് മറ്റു പാര്‍ട്ടിയിലെ ജനപ്രിയരായ നേതാക്കളെ ആകര്‍ഷിക്കാന്‍ രജനി ശ്രമിക്കുന്നത്. രജനീകാന്തിന്റെ പാര്‍ട്ടി ജൂലൈയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്ക് അന്തിമ രൂപം നല്കുന്നതിനാവശ്യമായ തയാറെടുപ്പുകള്‍ക്കായി ബംഗളൂരുവിലെ ഒരു ഏജന്‍സിയെ ഏല്പിച്ചതായാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ വോട്ടിങ് സവിശേഷതകളും പ്രവണതകളും പഠിക്കുന്നതിനും ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പദ്ധതികള്‍ രൂപീകരിക്കുന്നതിനും സഹായിക്കുന്നതിനാണ് ഇത്.
പുതിയ പാര്‍ട്ടിയിലേക്ക് തമിഴ്നാട്ടില്‍ നിന്നു കുത്തൊഴുക്കുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം രജനീകാന്തിനെ അനുനയിപ്പിക്കുന്നതിനും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിനും തമിഴ്നാട്ടിലെ ബി.ജെ.പി നേതാക്കള്‍ ശ്രമം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് രജനീകാന്തിനെ ക്ഷണിച്ചതായും സൂചനയുണ്ട്.
പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തിന് ആവശ്യമായ എല്ലാ പിന്തുണയും ബി.ജെ.പി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിവുള്ള നേതാക്കളെ മറ്റു പാര്‍ട്ടികളില്‍ നിന്ന് പുതിയ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതിനാണ് സ്റ്റൈ ല്‍ മന്നന് മുന്‍ഗണന നല്‍കുന്നത്.
അണ്ണാ ഡി.എം.കെയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന മാ ഫോയ് പാണ്ഡ്യരാജന്, ഡി.എം. കെ നേതാവ് എസ്. ജഗത്രാക്ഷകന്‍ തുടങ്ങിയവര്‍ രജനീകാന്തിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സൂചന നല്‍കിക്കൊണ്ട് അടുത്തിടെ രജനീകാന്ത് ആരാധകരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. തമിഴ്നാട്ടില്‍ നല്ല രാഷ്ട്രീയക്കാരുണ്ടെങ്കിലും രാഷ്ട്രീയാന്തരീക്ഷം ചീഞ്ഞുനാറുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് നേരെയാക്കാന്‍ ആരാധകരോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
എന്നാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് സംബന്ധിച്ചോ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ചോ അദ്ദേഹം വ്യക്തമാക്കിയിരുന്നുമില്ല. ഇതിനു പിന്നാലെയാണ് രജനീകാന്ത് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും സഹോദരന് സത്യനാരായണ റാവു വ്യക്തമാക്കിയത്. എന്നാല്‍ രജനീകാന്ത് ബി.ജെ.പിയില്‍ ചേരില്ലെന്നു റാവു അറിയിച്ചു.