രാഷ്ട്രപതിയുടെ ഇഫ്താറിന് കേന്ദ്രമന്ത്രിമാരുമെത്തിയില്ല

0
56

രാഷ്ട്രപതി പ്രണബ് മുഖര്‍ജി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ കേന്ദ്രമന്ത്രിസഭയിലെ ഒരാള്‍ പോലും പങ്കെടുക്കാത്തത് ശ്രദ്ധേയമായി. രാഷ്ട്രപതി സംഘടിപ്പിക്കുന്ന ഇഫ്താറില്‍ പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോഡി ഇതുവരെ പങ്കെടുത്തിട്ടില്ലെങ്കിലും മന്ത്രിമാര്‍ പങ്കെടുത്തിരുന്നു. ഇത്തവണ മന്ത്രിമാരും ആരും പങ്കെടുത്തില്ല. അടുത്തമാസം പദവി ഒഴിയാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ സമീപനം.

മന്ത്രിസഭയിലെ രാജ്‌നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്ലി അടക്കമുള്ള മുതിര്‍ന്ന മന്ത്രിമാര്‍ രാഷ്ട്രപതിയുടെ ഇഫ്താറിലെ സ്ഥിര സാന്നിധ്യങ്ങളാണ്. എന്നാല്‍ ശനിയാഴ്ച രാത്രി സംഘടിപ്പിച്ച ഇഫ്താറില്‍ കേന്ദ്ര മന്ത്രിസഭയിലെ ഒരു അംഗവും പങ്കെടുത്തില്ല. ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി മുക്താര്‍ അബാസ് നഖ്വിയും മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ രാഷ്ട്രപതിയുടെ ഇഫ്താറിന് എത്തിയില്ല.