ജിദ്ദ: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതര്‍ക്ക് ലെവി ഏര്‍പ്പെടുത്താനുള്ള തീരുമാനം അടുത്തമാസം മുതല്‍ നടപ്പാക്കുമെന്ന് സൗദി ധനകാര്യ വകുപ്പ് അറിയിച്ചു.ജൂലായ് മുതല്‍ ആശ്രിത ലെവി നടപ്പാക്കുന്നത് സംബന്ധിച്ച് പല സ്വകാര്യ കമ്പനികളും തൊഴിലാളികളെ സര്‍ക്കുലര്‍ മുഖേന ഇതിനകം അറിയിച്ചുകഴിഞ്ഞു.സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതര്‍ക്ക് മാസം തോറും 100 റിയാലാണ് പ്രഥമ ഘട്ടത്തില്‍ നല്‍കേണ്ടി വരുക.
2018 മുതല്‍ ഇത് 200 റിയാലും 2019 മുതല്‍ 300 റിയാലും 2020 മുതല്‍ 400 റിയാലുമാക്കി ഉയര്‍ത്തും. 2018 മുതല്‍ സ്വദേശികളെക്കാള്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഓരോ വിദേശിയുടെ പേരിലും മാസം തോറും 400 റിയാലും വിദേശികളെക്കാള്‍ കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഓരോ വിദേശിയുടേയും പേരില്‍ 300 റിയാലും പ്രതേക ഫീസ് ഏര്‍പ്പെടുത്തും.
2019 മുതല്‍ ഇത് യഥാക്രമം 600 റിയാലും 500 റിയാലും 2020 മുതല്‍ സ്വദേശികളെക്കാള്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഓരോ വിദേശിയുടെ പേരിലും മാസം തോറും 800 റിയാലും വിദേശികളെക്കാള്‍ സ്വദേശികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഓരോ വിദേശിയുടെ പേരിലും 700 റിയാലും നല്‍കേണ്ടി വരുമെന്നും ധന മന്ത്രാലയം അറിയച്ചിരുന്നു. ജൂലായ് മുതല്‍ ആശ്രിത ലെവി നടപ്പാക്കുന്നത് സംബന്ധിച്ച് പല സ്വകാര്യ കമ്പനികളും തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സര്‍ക്കുലര്‍ മുഖേന ഇതിനകം അറിയിച്ചിട്ടുണ്ട്.