ശാരീരിക അവശതകളുള്ള മധ്യവയസ്‌കനെ അപമാനിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്

0
89

കൊച്ചി: മെട്രോയില്‍ കിടന്നതിന്റെ പേരില്‍ മധ്യവയസ്‌കനെ അപമാനിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസേബിലിറ്റി കമ്മീഷണര്‍ ഡോക്ടര്‍ ജി ഹരികുമാര്‍ സൈബര്‍ സെല്ലിന് നിര്‍ദ്ദേശം നല്‍കി. അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ എല്‍ദോയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

കൊച്ചി മെട്രോയിലെ പാമ്പ്’ എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രചരിച്ചിരുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന അനുജനെ കണ്ട് മടങ്ങുന്നതിനിടെ മെട്രോയില്‍ കയറിയപ്പോള്‍ അല്‍പ സമയം എല്‍ദോ ഉറങ്ങിയിരുന്നു. ഇത് പകര്‍ത്തിയാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. സംഭവം വാര്‍ത്തയായതോടെയാണ് ഡിസേബിലിറ്റി കമ്മീഷണർ ഇടപെട്ടിരിക്കുന്നത്.