ശ്രീകാന്തിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം

0
121

ഇന്ത്യയുടെ കെ.ശ്രീകാന്തിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം. ഫൈനലില്‍ ഒളിമ്പിക് ചാമ്പ്യനും രണ്ടു തവണ ലോകചാമ്പ്യനുമായിരുന്ന ചെന്‍ ലോങ്ങിനെ അട്ടിമറിച്ചാണ് ശ്രീകാന്ത് കിരീടം കരസ്ഥമാക്കിയത്. ശ്രീകാന്തിന്റെ തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരീസ് കിരീട നേട്ടമാണിത്.

തുടര്‍ച്ചയായി മൂന്ന് സൂപ്പര്‍ സീരീസ് ഫൈനല്‍ കളിക്കുന്ന അഞ്ചാമത്തെ കളിക്കാരനെന്ന ഖ്യാതിയുമായി ചെന്‍ ലോങ്ങിനെ നേരിട്ട ശ്രീകാന്ത് അത്യുജ്വല പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടു സെറ്റില്‍തന്നെ വിജയവും കരസ്ഥമാക്കാന്‍ ശ്രീകാന്തിനായി. സ്‌കോര്‍: 22-20, 21-16.

ഇന്തൊനീഷ്യയുടെ സോണി ഡ്വി കുന്‍കൊറൊ, മലേഷ്യയുടെ ലീ ചോങ് വീ, ചൈനയുടെ ലിന്‍ ഡാന്‍ എന്നിവരാണ് തുടര്‍ച്ചയായി മൂന്നു സൂപ്പര്‍ സീരീസ് ഫൈനലുകളില്‍ കളിച്ചിട്ടുള്ള മറ്റു താരങ്ങള്‍. സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ തോറ്റ ശ്രീകാന്ത്, ഇന്തൊനീഷ്യന്‍ ഓപ്പണില്‍ കിരീടം നേടിയിരുന്നു.