ശ്രീനഗര്‍: ശ്രീനഗറിലെ ഡല്‍ഹി പബ്ലിക് സ്കൂളില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം വെടിവെപ്പ് നടത്തുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം പാന്ത ചൗക്ക് ഏരിയയില്‍ സി.ആര്.പി.എഫ് ജവാന്മാര്ക്ക് നേരെ വെടിവെപ്പു നടത്തിയവരാണ് സ്കൂളിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.
പുലര്‍ച്ചെ 3.40 മുതലാണ് വെടിവെപ്പ് തുടങ്ങിയതെന്ന് പൊലിസ് ഒാഫിസര്‍ പറഞ്ഞു.
ജവാന്മാര്ക്ക് നേരെ ആക്രമണം നടത്തിയ ശേഷം ഏതാണ്ട് 5.50ഓടെയാണ് തീവ്രവാദികള്‍ സ്കൂളില്‍ കയറിയതെന്നാണ് സൈന്യത്തിന്റെ കണക്കു കൂട്ടല്‍.
ഇന്നലെ നടന്ന ആക്രമണത്തില്‍ രണ്ട് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു.