ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാനും ഐ.എഫ്.എഫ്.കെ. മുന്‍ ഡയറക്ടറുമായ സംവിധായകന് കെ.ആര്.മോഹനന് അന്തരിച്ചു. 69 വയസായിരുന്നു.
പുരുഷാര്‍ഥം, അശ്വത്ഥാമാ, സ്വരൂപം എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ചലച്ചിത്രപഠനം പൂര്‍ത്തിയാക്കിയ മോഹന്‍ മലയാളത്തിലെ സമാന്തര സിനിമകളുടെ ശക്തനായ വക്താവായിരുന്നു. മികച്ച സിനിമക്കുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
നിരവധി ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1975ലാണ് ആദ്യ ചിത്രം അശ്വത്ഥാമ പുറത്തിറങ്ങുന്നത്. മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് അശ്വാത്ഥാമ സംവിധാനം ചെയ്തത്. ഏറ്റവും മികച്ച ചിത്രത്തിനുളള സംസ്ഥാന പുരസ്കാരം ആ വര്‍ഷം നേടിയതും ഈ ചിത്രമാണ്. സി.വി.ശ്രീരാമന്റെ ചെറുകഥയെ ആസ്പദമാക്കി 1987ല്‍ സംവിധാനം ചെയ്ത പുരുഷാര്‍ഥമാണ് രണ്ടാമത്തെ ചിത്രം. ഇതിനും സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. പിന്നീട് 1992ലാണ് സ്വരൂപം എന്ന ചിത്രം സംവിധാനം ചെയ്തത്.
കഴിഞ്ഞ ഒരു മാസമായി കുടല് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
6.30ന് മൃതദേഹം കെ.എസ്.എഫ്.ഡി.സിയില്‍ പൊതുദര്‍ശനത്തിനുവയ്ക്കും.
updating…