അടിയന്തരാവസ്ഥയുടെ കാവി രൂപം

0
160

ടി.ശശിധരൻ

കഴിഞ്ഞ 42 കൊല്ലം മുമ്പ് ജൂൺ 25 നു ആണു ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു ലോക്ദൾ നേതാവ് ആയിരുന്ന രാജനാരായണൻ അലഹബാദ് ഹൈകോടതിയിൽ കൊടുത്ത കേസിന്റെ ഭാഗമായി ഇന്ദിരാഗാന്ധിയെ 6 കൊല്ലത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല എന്ന് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു.ഈ കോടതി വിധി മറികടക്കുവാൻ ആണു മറ്റു ചില കാര്യങ്ങൾ പറഞ്ഞ് കെണ്ട് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
എന്നാൽ അന്നത്തെ അടിയന്തരാവസ്ഥ കാലഘട്ടവും, ഇന്നത്തെ ഭരണ കാലഘട്ടവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ സമാനസ്വഭാവങ്ങൾ ധാരാളം കണ്ടു പിടിക്കുവാൻ കഴിയും.പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ ആയിരുന്നു അന്ന് എങ്കിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണു മോദിയുടെ മൂന്ന് കൊല്ലത്തെ ഭരണകാലം. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയിൽ മുസ്ളീംങ്ങളെ തെരഞ്ഞുപിടിച്ച് നിർബന്ധിത വന്ധീകരണത്തിനു വിധേയമാക്കി എങ്കിൽ മോദിയുടെ ഭരണത്തിൽ മുസ്ളീംങ്ങളെ തെരഞ്ഞുപിടിച്ച് കൊന്ന് തള്ളുന്നതായി കാണാം.

ഡൽഹിയിൽ നിന്നും പെരുന്നാളിനു വിട്ടിലേക്കു ആവശ്യമായ സാധനങ്ങൾ വാങ്ങി ട്രെയിനിൽ ഹരിയാനയിലേക്കു തിരിച്ചു പോയ ഒരു മുസ്ളീം ബാലകനെ അടിച്ച് കൊന്ന് തീവണ്ടിയിൽ നിന്നും പുറത്തേക്ക് വലിച്ചെറിയുകയും അവന്റെ സഹോദരങ്ങളെ മാരകമായി മർദിച്ചതും നാം കണ്ടതാണ്. കറവപശുവിനെ വളർത്തുവാൻ കൊണ്ടുപോയ കൃഷികാരനെ നടുറോഡിൽ ഇട്ട് തല്ലി കൊന്നതും നാം കണ്ടതാണ്. പശുമാംസം കഴിച്ച് എന്ന് പറഞ്ഞ് മുഹമ്മദ് അദ്ലഖ് എന്ന വൃദ്ധനെ തല്ലി കൊന്നതും ,സമാനഗതിയിൽ തന്നെ ഒരു വാപ്പയെയും മകനെയും തൂക്കി കൊന്നത് അടക്കം നാനാ തരത്തിലുള്ള അരും കൊലപാതകങ്ങൾ മുസ്ളീം ജനതയ്ക്ക് നേരെ കടൽ തിരമാല പോലെ വന്ന് അടുക്കുകയാണ്. ആയിരകണക്കിനു മുസ്ളീം ചെറുപ്പക്കാർ ആണു രാജ്യ ദ്രോഹം എന്ന പേരിൽ ജയിലിൽ കിടക്കുന്നത് ഇവരെ ജാമ്യത്തിൽ ഇറക്കുവനോ കോടതിയിൽ എത്തിക്കുവാനോ ആരും ഇല്ലാത്തെ അവസ്ഥയാണു ഇന്ന് ഉള്ളത്.

തീവ്ര ദേശീയ വാദം ഉയർത്തി “മോദിയാണു രാഷ്ട്രം “എന്ന് വരുത്തുവാനുള്ള പ്രചാരവേലയും, പ്രവർത്തനവും RSS നടത്തിവരുകയാണു. “യുദ്ധം വേണ്ട”എന്ന് പറഞ്ഞാൽ പാകിസ്ഥാൻ അനുകൂലിയാകും, പട്ടാള ട്രക്കിൽ മനുഷ്യനെ കെട്ടിയിട്ടത് തെറ്റാണു എന്ന് പറഞ്ഞാൽ ദേശ ദ്രോഹിയാകും.മനുഷ്യരെ കൊല്ലുന്നതിനെ അനുകൂലിക്കുകയും, മൃഗങ്ങളെ കൊല്ലുന്നതിനെ എതിർക്കുകയും ചെയ്യുന്ന ഒരു “ഭ്രാന്തൻ ഭരണം ” .

കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടയിൽ 36,000 ത്തോളം വരുന്ന കൃഷിക്കാർ ആത്മഹത്യ ചെയ്തു. തങ്ങളുടെ ഉൽപന്നങ്ങൾ വിലയില്ലാത്ത 10 സംസ്ഥാനങ്ങളിലെ കൃഷിക്കാർ ,കൃഷി വേണ്ടാ എന്ന് വെച്ചു. ലക്ഷക്കണക്കിനു വരുന്ന പാവങ്ങൾ കശാപ്പിന്റെയും, മാംസ വിൽപനയുടെയും ഭാഗമായി ജീവിച്ചിരുന്നവർ വഴിയാധാരമായി ഇനി കൃഷിയും, കശാപ്പും ,മാംസ വിൽപനയും അംബാനിയെ പോലയുള്ള കുത്തകകൾ നടത്തി കോളും ” എന്തൊരു സുന്ദര ഭരണം “.
ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ എതിർക്കപ്പെടേണ്ടതു ആണു. എന്നാൽ അതിനേക്കാൾ കടുത്ത നിറം ഉള്ള ജനാധിപത്യ വിരുദ്ധവും, മതേതര വിരുദ്ധവുമായ മോദിക്ക് എതിരെയായ സമരമാണു വർത്തമാനകാല ജനാധിപത്യ സംരക്ഷണത്തിന്റെ പ്രധാന പ്രവർത്തനം.