കൊച്ചി: കാരുണ്യത്തിന്റെ പേരുപറഞ്ഞ് സമൂഹത്തിന് മുന്നിൽ മാന്യതചമയുന്ന ആശുപത്രികളിലാണ് തൊഴിലാളി ചൂഷണവും ചികിത്സയുടെ വകയിൽ പകൽകൊള്ളയും നടക്കുന്നതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യുഎൻഎ) സംസ്ഥാന പ്രസിഡന്റ് ജാസ്മിൻഷാ. കൊച്ചി അമൃത ആശുപത്രിയിലെ യുഎൻഎ യൂണിറ്റ് ജനറൽ ബോഡി യോഗത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി ചൂഷണം അവസാനിപ്പിക്കാൻ മാനേജ്മെൻറ് തയ്യാറാകണമെന്നും ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എം വി സുധീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി വത്സൻ രാമംകുളത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ഷോബി ജോസഫ്, ജില്ലാ പ്രസിഡന്റ് ബെൽജോ ഏലിയാസ്, സെക്രട്ടറി ഹാരിസ് മണലുംപാറ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കിഷോർ കുമാർ ( പ്രസിഡന്റ്), രേഷ്മ ശശി (സെക്രട്ടറി), അനീഷ് സുധാകരൻ(ട്രഷറർ).
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.