ഇടിമിന്നലേറ്റ് അഞ്ച് മരണം

0
85

ഭോപ്പാൽ: മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് അഞ്ചു പേർ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. ചിന്ദ്വാര, മന്ദ്സൂർ ജില്ലകളിലാണ് സംഭവമുണ്ടായത്. വയലില്‍ പണിയെടുത്തിരുന്നവർക്കാണ് ഇടിമിന്നലേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.