ഇന്ത്യയിലെ യൂണിവേഴ്സിറ്റി വൈബ്സൈറ്റ് ഹാക്ക് ചെയ്തതിനു പകരമായി ഒന്നിനു നൂറായി, പാക്ക് യൂണിവേഴ്സിറ്റി സൈറ്റ് ഹാക്ക് ചെയ്തു

0
109

കോഴിക്കോട്: കേരള സര്‍വകലാശാല വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് മറുപടിയായി പാക് സര്‍വകലാശാലകളുടേത് അടക്കം നൂറുകണക്കിന് വെബ്‌സൈറ്റുകൾ മല്ലു സൈബർ സോൾജിയേഴ്സ് ഹാക്ക് ചെയ്തു. ഹാക്ക്‌ചെയ്യപ്പെട്ട സൈറ്റുകള്‍ തിരികെ പിടിക്കാന്‍ ഇതുവരെ പാക് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
ഹാക് ചെയ്ത വിവരം ഹാക്കർ ഗ്രൂപ് തന്നെയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചത്.

പോസ്റ്റിൻറ്‍റെ പൂർണ്ണ രൂപം

നമസ്കാരം…
ചെറിയ ഇടവേള ഞങ്ങൾ തീർത്തത്/ ലൈവ് ആവാതിരുന്നത്… ഞങ്ങൾ വിശ്രമത്തിൽ ആയിരുന്നു എന്ന് ആരും കരുതേണ്ട
രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ ഞങ്ങൾ ഓരോ നിമിഷവും അതീവ ജാഗരൂഗരാണ്. പുറത്തു നിന്നുള്ള ഒരു അറ്റാക്കിനും കണ്ണിനു കണ്ണ് എന്ന രീതി അല്ല ഞങ്ങൾ പിന്തുടരുന്നത് എന്ന് അറിയാമല്ലോ….
അതേ… ഞങ്ങളുടെ കണ്ണിന് അല്ല, പുരികത്തിനു കൊണ്ടാൽ പോലും ഞങ്ങൾക്ക് അവരുടെ തല കൊയ്തിട്ടാണു ശീലം.
ഇന്ത്യയിലെ …… യൂണിവേഴ്സിറ്റി വൈബ്സൈറ്റ് ഹാക്കേറ്സ് ഹാക്ക് ചെയ്തതിനു പകരമായി ഒന്നിനു നൂറായി, പാക്ക് യൂണിവേഴ്സിറ്റി സൈറ്റ് അടക്കം ഞങ്ങൾ ഹാക്ക് ചെയ്തിരിക്കുന്നു.