ഇന്ത്യാക്കാരി കാനഡയിലെ സുപ്രീം കോടതി ജഡ്ജി

0
69

കാന്‍ബെറ:സിഖ് വംശജയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ അഭിഭാഷക പല്‍ബീന്ദര്‍ കൗര്‍ ഷെര്‍ഗില്ലിനെ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ സിഖ് വംശജയായാണ് പല്‍ബീന്ദര്‍.

മേയ് 31-ന് വിരമിച്ച ജസ്റ്റിസ് അര്‍നോള്‍ഡ് ബെയിലിക്ക് പകരമായാണ് പല്‍ബിന്ദറിനെ നിയമിച്ചത്. നീതിന്യായവകുപ്പുമന്ത്രി ജോഡി വില്‍സണ്‍ റേബോള്‍ഡാണ് നിയമനം പ്രഖ്യാപിച്ചത്.

പഞ്ചാബില്‍ ജനിച്ച പല്‍ബീന്ദര്‍ നാലുവയസ്സുള്ളപ്പോള്‍ത്തന്നെ കുടുംബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറിയിരുന്നു. വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്റെ നിയമോപദേശകയായി 1991 മുതല്‍ പ്രവര്‍ത്തിച്ചുവരികയാണ്. കാനഡയില്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിര്‍മിക്കുന്നതില്‍ പല്‍ബീന്ദറിന്റെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു.

ജഡ്ജിയായുള്ള പല്‍ബീന്ദറിന്റെ നിയമനം സ്വാഗതംചെയ്ത വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് മുഖ്ബിര്‍ സിങ് കാനഡയിലെ സിഖ് സമൂഹത്തിന് ലഭിച്ച അംഗീകാരമാണിതെന്ന് അഭിപ്രായപ്പെട്ടു.