ഉണ്ണി മുകുന്ദന്റെ വധു സിനിമ നടിയോ?

0
137
ഭാവി വധു സിനിമയില്‍ നിന്നാണോ, അല്ലയോ എന്ന് പറയാറായിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍. വിവാഹത്തെ കുറിച്ച് ഒന്നും ചിന്തിച്ചിട്ടില്ലെന്നതാണ് സത്യം. വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഇപ്പോള്‍ കല്യാണം കഴിക്കാന്‍ നല്ല സമയമാണെന്നും പറയാറുണ്ട്. സ്‌കൂള്‍ ഫ്രണ്ട്‌സിന്റെയെല്ലാം കല്യാണം കഴിഞ്ഞു. അവര്‍ക്കെല്ലാം കുട്ടികളായി. അവരില്‍ പലരും വീട്ടില്‍ വരുമ്പോഴും അല്ലാതെ കാണുമ്പോഴും വീട്ടുകാര്‍ക്ക് എന്റെ കല്യാണം കഴിഞ്ഞില്ലല്ലോ എന്ന തോന്നലുണ്ടാകും. അപ്പോള്‍ വിവാഹത്തെ കുറിച്ച് പറയും. പക്ഷെ, അതെല്ലാം രസകരമായ രീതിയിലാണ് എടുക്കുന്നതെന്നും താരം പറഞ്ഞു.
അനുരാഗത്തിന്റെ കാര്യത്തിലുണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വന്നെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു. മുമ്പ് അങ്ങനെയായിരുന്നില്ല. ടീനേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ രീതിയില്‍ ബോയ്ഫ്രണ്ടിനെ കുറിച്ചും ഗേള്‍ ഫ്രണ്ട്‌സിനെ കുറിച്ചും ചിന്തിച്ചെന്നിരിക്കും. ബോയ് ഫ്രണ്ടുള്ള പെണ്ണിനെ പിന്നെ കല്യാണം കഴിക്കില്ലെന്ന് ചിന്തിച്ചിരുന്നു. ഇപ്പോഴങ്ങനെയല്ല.  വിവാഹശേഷം ഭാര്യയെ വിശ്വാസത്തോടെ സ്‌നേഹിക്കണം. സത്യസന്ധമായി നമ്മള്‍ അവള്‍ക്കൊപ്പമുണ്ടാവണം എന്നൊക്കെയാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. ഇതെല്ലാം പ്രായം വരുത്തിയ മാറ്റങ്ങളാണെന്നും താരം പറയുന്നു.
യൗവനം മനസിന്റെ ചിന്തകളിലാണുളളതെന്നും താരം പറഞ്ഞു. ക്ലിന്റ് എന്ന സിനിമയില്‍ ഒരു കുട്ടിയുടെ അച്ഛനായി അഭിനയിച്ചത് അതുകൊണ്ടാണ്. പ്രായത്തിന്റെ പക്വത അഭിനയവുമായി ചേര്‍ന്നുവരണം. അപ്പോഴേ കഥാപാത്രത്തെ ഉദ്ദേശിച്ച തരത്തില്‍ അവതരിപ്പിക്കാനാകൂ. മരം ചുറ്റിനടക്കുന്ന കാമുകനായും അഭിനയിക്കാന്‍ തയ്യാറാണെന്നും താരം പറഞ്ഞു. നടന്‍ എന്നതിലുപരി വ്യക്തിയായിട്ടാണ് താന്‍ തന്നെ കാണുന്നതെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.