എം. സി ദിലീപ്കുമാർ വൈസ് ചാൻസിലർ സ്ഥാനമൊഴിഞ്ഞു: ധർമ്മരാജ് അടാട്ടിന് ചുമതല

0
112
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയിരുന്ന ഡോ. എം സി ദിലീപ്കുമാർ ഡോ ധർമ്മരാജ് അടാട്ടിന് ചുമതല കൈമാറുന്നു.

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ വൈസ് ചാൻസിലർ സ്ഥാനം ഡോ. എം. സി. ദിലീപ്കുമാർ ഒഴിഞ്ഞു. പ്രോ വൈസ് ചാൻസിലറായിരുന്ന ഡോ ധർമ്മരാജ് അടാട്ടിനാണ് വൈസ് ചാൻിസലറുടെ ചുമതല നൽകിയിരിക്കുന്നത്. സർവ്വകലാശാലയിൽ നടന്ന ചടങ്ങിൽ  ഡോ. എം സി ദിലീപ്്കുമാർ, ഡോ. ധർമ്മരാജ് അടാട്ടിന് ചുമതല കൈമാറി. സർവ്വകലാശാലയിലെ സുരക്ഷാ വിഭാഗം ജീവനക്കാർ സ്ഥാനമൊഴിയുന്ന വൈസ് ചാൻസിലർക്ക് ഗാർഡ് ഓഫ് ഓണർ നൽകി. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി സി മുരളീമാധവൻ, ബാബു ജോസഫ്,  രജിസ്ട്രാർ ഡോ. ടി പി രവീന്ദ്രൻ, ഫിനാൻസ് ഓഫിസർ ടി എൽ സുശീലൻ, അധ്യാപക-അനധ്യാപക-വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.