കശ്മീരില്‍ ജനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം. ചില സ്ഥലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലേറുമുണ്ടായി. സംഘര്‍ഷങ്ങളില്‍ 20ഓളം ആളുകള്‍ക്കും അഞ്ച് പോലീസുകാര്‍ക്കും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ഈദ് പ്രാര്‍ഥന കഴിഞ്ഞിറങ്ങിയവരാണ് അനന്ദിനാഗില് സുരക്ഷാ ഉദ്യോഗസ്ഥരുമായി സംഘര്‍ഷമുണ്ടായത്. കുല്‍ഗാം, ഷോപിയാന്‍, പുല്‍വാമ, സോപോര്‍, പാട്ടന് നഗരങ്ങളിലും സമാനമായ സംഘര്‍ഷമാണുണ്ടായത്.
ശ്രീനഗറില്‍ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. കല്ലേറുകൊണ്ടാണ് സി.ആര്.പി.എഫ്. ജവാന്മാര്ക്ക് പരുക്കേറ്റത്.