കാർ ഗട്ടറിൽ വീണു; യുവതി പ്രസവിച്ചു

0
93

പെരുമ്പാവൂർ: പ്രസവത്തിനായി കാറിൽ ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന യുവതി വാഹനം ഗട്ടറിൽ വീണ ഉടനെ പ്രസവിച്ചു. പെരുമ്പാവൂരിലെ വാത്തിയാത്ത് ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സമീപത്തുള്ള ആശുപത്രിയിൽ കഴിയുന്ന അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 2.8 കിലോ തൂക്കമുണ്ട് കുഞ്ഞിന്. തമിഴ്‌നാട് സ്വദേശി സുനിതയാണ്(28) കാറിൽ പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. ആശുപത്രിക്ക് സമീപമുള്ള പിപി റോഡ് വർഷങ്ങളായി ഗട്ടറായിട്ട്. സമീപവാസികൾ നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും നഗരസഭയോ പൊതുമരാമത്തോ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല.