ഗൂഗിള്‍ മാപ്പിന് ആധികാരികതയില്ലെന്ന് റിപ്പോർട്ട്

0
135

ലോകത്തെ മികച്ച റൂട്ട് മാപ്പിങ്ങ് ആപ്പായ ഗൂഗിള്‍ മാപ്പിന് ആധികാരികതയില്ലെന്ന് സര്‍വേ ഓഫ് ഇന്ത്യ. ഏറ്റവും വേഗത്തില്‍ ആളുകളുടെ കൈകളില്‍ എത്തുന്ന ആപ്ലിക്കേഷനാണ് ഗൂഗിള്‍ മാപ്പ്. ഒരു പൊതുപരിപാടിയില്‍ സര്‍വേയര്‍ ജനറല്‍ സ്വര്‍ണ സുബ്ബ റാവു പറഞ്ഞു. നിങ്ങള്‍ പറയുന്നത് ആധികാരികതയെക്കുറിച്ചാണെങ്കില്‍ ഗൂഗിള്‍ മാപ്പ് ഒരിക്കലും ആധികാരികമല്ല.

ഇത് സര്‍ക്കാര്‍ നിര്‍മ്മിച്ച മാപ്പിങ്ങ് സംവിധാനമല്ല അതിനാല്‍ തന്നെ അത് ഒട്ടും ആധികാരികമല്ലെന്നു അവര്‍ പറഞ്ഞു. സര്‍വേ ഓഫ് ഇന്ത്യയുടെ 250താം വാര്‍ഷികം ആഘോഷിക്കുകയായിരുന്നു. ഗൂഗിള്‍ മാപ്പ് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്നത് അടുത്തുള്ള റെസ്‌റ്റോറന്‍റും പാര്‍ക്കും കണ്ടെത്തുവാനാണ്.

എന്നാല്‍ അതിനേക്കാളും ആധികാരികതയുള്ളത്. തദ്ദേശിയമായി വികസിപ്പിച്ച മാപ്പുകള്‍ക്കാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. സാധാരണക്കാര്‍ക്ക് ലഭിക്കുന്ന തരത്തില്‍ മാപ്പിങ് സംവിധാനം നിര്‍മ്മിക്കുമെന്നും അവര്‍ അറിയിച്ചു.