ചരിത്രത്തിലാദ്യമായി ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ ഇഫ്താര്‍ കൂട്ടായ്മയും നമസ്കാരവും

0
93

ചരിത്രത്തിലാദ്യമായി പ്രസിദ്ധമായ ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ശനിയാഴ്ച വൈകീട്ടാണ് ഇഫ്താര്‍ സംഘടടിപ്പിച്ചത്. അന്‍ജുമാന്‍ പള്ളിയിലെ ഖത്തീബും കര്‍ണാടക ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ എംഎ ഗഫൂര്‍, ശ്രീ ശ്രീ വിശ്വപ്രസന്ന തീര്‍ത്ഥ, റഹീം ഉച്ഛില്‍, അന്‍സാര്‍ അഹമ്മദ്, കോണ്‍ഗ്രസ് നേതാവ് ആബിദ് അലി എന്നീ പ്രമുഖര്‍ ഇഫ്താറില്‍ പങ്കെടുത്തു.

ക്ഷേത്രത്തില്‍ ഇഫ്താര്‍ കൂട്ടായ്മയും നമസ്‌ക്കാരവും നടന്നത് ചരിത്രപരമായ തീരുമാനമായും പേജാവര്‍ മഠത്തിന്റെ മതസൗഹാര്‍ദ്ദത്തെയുമാണ് കാണിക്കുന്നതെന്ന് എംഎ ഗഫൂര്‍ പറഞ്ഞു.150ലധികം പേരാണ് ഇഫ്താറില്‍ പങ്കെടുത്തത്.
പര്യായ പേജാവര്‍ മഠത്തിലെ പര്യായ വിശ്വേശരയ്യ തീര്‍ത്ഥ സ്വാമിയാണ് ഇഫ്താറിന് നേതൃത്വം നല്‍കിയത്.