ജയിലിലെ കലാപം: ഇന്ദ്രാണി മുഖര്‍ജിക്കെതിരേയും കേസ്

0
98

മുംബൈ ബൈക്കുള ജയിലില്‍ നടന്ന കലാപത്തില്‍ പങ്കെടുത്തതിന് ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്.
സഹതടവുകാരിയുടെ മരണത്തെ തുടര്‍ന്ന് ബൈക്കുള ജയിലില്‍ നടന്ന കലാപത്തില്‍ പങ്കെടുത്തതിനും
ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതിനുമാണ് കേസ്.

45കാരിയായ മഞജുര ഷെട്ടിയെ ജയില്‍ അധികൃതര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് മറ്റ് തടവുകാര്‍ പ്രതിഷേധിച്ചത്. മഞജുരയുടെ മരണത്തെ തുടര്‍ന്ന് ആറ് പോലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 2012 ഏപ്രില്‍ 24നാണ് ഷീന ബോറ കൊല്ലപ്പെട്ടത്.